
കോട്ടയം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ കൗൺസിലർമാർക്കാണ് ഏറ്റുമാനൂർ ചൈതന്യ പാസ്റ്ററൽ സെന്ററിൽ പരിശീലന പരിപാടി നടത്തിയത്. ബാലാവകാശ കമ്മിഷൻ അംഗം ടി.സി ജലജമോൾ ഉദ്ഘാടനം ചെയ്തു. കമ്മിഷൻ അംഗം കെ.കെ ഷാജു അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ പ്രശ്‌നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കാനുള്ള മാർഗങ്ങളെ സംബന്ധിച്ച് ദിലീപ് കൈതക്കൽ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |