
കോട്ടയം: വേമ്പനാട്ടുകായലിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതിയുടെ ഭാഗമായി ദിവസവേതന അടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി.എഫ്.എസ്.സി, എംഎഫ്.എസ്.സി, എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ്, എം.എസ്.സി അക്വാട്ടിക്ക് ബയോളജി, എ.എസ്.സി മാരിക്കൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ,സുവോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം. കമ്പ്യൂട്ടർ പരിഞ്ജാനം അഭികാമ്യം. അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, രേവതി, കാരാപ്പുഴ, കോട്ടയം പിൻ 686003 എന്ന വിലാസത്തിൽ 13 ന് വൈകിട്ട് 5 ന് മുമ്പായി ലഭിക്കണം. ഫോൺ : 04812566823.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |