SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച പുതിയ റബർ തൈകൾ വികസിപ്പിച്ചു

rubber

കോട്ടയം : ഉയർന്ന ഉത്പാദനക്ഷമതയും രോഗപ്രതിരോധ ശേഷിയുമുള്ള പുതിയ റബർ ഇനം മൂന്നു മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് റബർ ബോർഡ് ചെയർമാൻ എൻ. ഹരി പറഞ്ഞു. സ്ഥാനമേറ്റതിന്റെ നൂറാംദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ നിരവധി പരീക്ഷണഘട്ടങ്ങൾ പിന്നിട്ട് പുതിയ റബർ ക്ലോണുകളുടെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പുതിയ ഇനം വൈകാതെ വിപണിയിലെത്തിക്കാനാകും. റബർ ടാപ്പിംഗ് രംഗത്ത് വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ പ്രത്യേക പരിശീലന പരിപാടികൾ നടപ്പാക്കുകയാണ്. ഒരു മാസത്തിനിടെ 1256 വനിതകൾക്ക് പരിശീലനം നൽകി. വടക്കുകിഴക്കൻ മേഖലയിലെ ഗ്രാമീണ സ്ത്രീകൾക്ക് ടാപ്പിംഗ്, എസ്റ്റേറ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകി 980 പേരെ ശാക്തീകരിച്ചു. റബർ ബോർഡിനുള്ള കേന്ദ്രസർക്കാർ സഹായം ഇരട്ടിയാക്കുന്നതിനുള്ള നടപടികൾ ആലോചനയിലാണ്. നിലവിൽ 2656 കോടി രൂപയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ റബർ മേഖലയ്ക്കായി ഐസ്പീഡ് പദ്ധതിയിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ അടിയന്തര ഇടപെടൽ സാദ്ധ്യമാക്കിയതായും ഇതുവഴി സംസ്ഥാനത്തിന് 100 കോടി രൂപയുടെ സഹായം ലഭിക്കും. ടാപ്പിംഗ് മേഖലയിലെ തൊഴിലാളിക്ഷാമം പരിഹാരിക്കാൻ ബോർഡ് വികസിപ്പിച്ച ഐ.എൻ.ആർ കണക്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉടൻ പ്രവർത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL