SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.07 AM IST

ബോധവത്കരണ ക്ലാസ് നടത്തി

icds

ഏറ്റുമാനൂർ : ഐ.സി.ഡി.എസ് ഏറ്റുമാനൂർ പ്രോജക്ടിന്റെ നേതൃത്വത്തിൽ പോഷക മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ ആരോഗ്യവും പോഷകാഹാരവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ പ്രാവട്ടം അങ്കണവാടി ഹാളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബാ ഷാജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ റെജി, വാർഡ് മെമ്പർ നന്ദു ആരതി, ശിശു വികസന പദ്ധതി ഓഫീസർ ഡോ. ആൻ ഡാർലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലിബിൻ എന്നിവർ സംസാരിച്ചു. ഡോ.ചാന്ദിനി, ഡോ.അഞ്ജന ചന്ദ്രൻ എന്നിവർ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL