
കോട്ടയം : പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ ഭവന പൂർത്തീകരണവും പുനരുദ്ധാരണവും ലക്ഷ്യമിട്ടുള്ള സേഫ് പദ്ധതിയിൽ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി ഒരുലക്ഷം രൂപ. വീടിന്റെ നിർമ്മാണം 2006 ഏപ്രിൽ 1 ന് ശേഷം പൂർത്തിയാക്കിയതോ അവസാന ഗഡു കൈപ്പറ്റിയതോ ആയിരിക്കണം. ആയിരം ചതുരശ്ര അടി വരെ വിസ്തീർണമുള്ള വീടുകൾ പരിഗണിക്കും. വീട് അപേക്ഷകന്റെയോ ഭാര്യയുടെയോ ഭർത്താവിന്റെയോ പേരിലായിരിക്കണം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഭവനിർമാണത്തിനോ പൂർത്തീകരണത്തിനോ പുനരുദ്ധാരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോൺ : 0481 2562503.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |