
തൊടുപുഴ: ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗത്തിന്റെയും കെമിസ്ട്രി ടീച്ചേഴ്സ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്‌നോത്തരിയും കരിയർ ഗൈഡൻസ് സെമിനാറും നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ.ജെന്നി കെ. അലക്സ് അദ്ധ്യക്ഷതവഹിച്ച ചടങ്ങ് എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും രസതന്ത്ര വിഭാഗം മുൻ അദ്ധ്യാപകനും ആയിരുന്ന മേജോ വി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. ബിജു പീറ്റർ, ബർസാർ ഫാ. ബെൻസൺ എൻ ആന്റണി, പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജിതിൻ ജോയ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കരിയർ ഗൈഡൻസ് സെമിനാറിന് രസതന്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ. സിന്റിൽ ജോസ് നേതൃത്വം നൽകി. ന്യൂമാൻ കോളേജ് രസതന്ത്ര വിഭാഗം അസി. പ്രൊഫസർ ഡോ.അനു മേരി ജോസഫ് നയിച്ച പ്രശ്‌നോത്തരിയിൽ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നിന്നെത്തിയ 75 ടീമുകൾ മാറ്റുരച്ചു. സെന്റ് ജോർജ് എച്ച്.എസ്.എസ് മുതലക്കോടം, വിമല പബ്ലിക് സ്‌കൂൾ തൊടുപുഴ, സെന്റ് അഗസ്റ്റ്യൻസ് എച്ച്.എസ്.എസ് മൂവാറ്റുപുഴ എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി എവർ റോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും അർഹരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |