SignIn
Kerala Kaumudi Online
Saturday, 10 October 2026 1.28 AM IST

കാഞ്ഞിരപ്പള്ളി ഉപജില്ല കുതിക്കുന്നു സ്‌കൂൾ തലത്തിൽ കോരുത്തോടിന് മുന്നേറ്റം

d

കാഞ്ഞിരപ്പള്ളി:​ കോ​ട്ട​യം റവന്യൂ ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യ്ക്ക് ​കാഞ്ഞിരപ്പള്ളി സെ​ന്റ് ​ഡൊ​മി​നി​ക്‌​സ് ​കോ​ളേ​ജ് ​ഗ്രൗ​ണ്ടി​ൽ​ ​തു​ട​ക്ക​മാ​യി.​ ആ​ദ്യ​ദി​നത്തിലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ​ 89​ ​പോ​യി​ന്റു​മാ​യി​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ഉ​പ​ജി​ല്ല​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ൽ.​ ​പ്ര​താ​പ​ത്തി​ലേ​ക്ക് ​തി​രി​ച്ചു​ ​വ​ന്ന​ ​കോ​രു​ത്തോ​ട് ​സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സി​ന്റെ​ ​ചി​റ​കി​ലേ​റി
11​ ​സ്വ​ർ​ണ​വും​ 10​ ​വെ​ള്ളി​യും​ ​നാ​ല് ​വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ​ 25​ ​മെ​ഡ​ലു​ക​ളു​മാ​യാ​ണ് ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ഒ​ന്നാം​സ്ഥാ​ന​ത്ത് ​കു​തി​ക്കു​ന്ന​ത്.
27​ ​പോ​യി​ന്റു​മാ​യി​ ​പാ​ലാ​ ​ഉ​പ​ജി​ല്ല​ ​ര​ണ്ടാം​സ്ഥാ​ന​ത്തും​ 23​ ​പോ​യി​ന്റു​മാ​യി​ ​കോ​ട്ട​യം​ ​ഈ​സ്റ്റ് ​മൂ​ന്നാം​സ്ഥാ​ന​ത്തു​മു​ണ്ട്. ​മൂ​ന്ന് ​ദി​വ​സം​ ​നീ​ളു​ന്ന​ ​കാ​യി​ക​മേ​ള​യി​ൽ​ ​ജി​ല്ല​യി​ലെ​ 13​ ​ഉ​പ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നാ​യി​ 2500​ഓ​ളം​ ​താ​ര​ങ്ങ​ളാ​ണ് ​വി​വി​ധ​ ​ഇ​ന​ങ്ങ​ളി​ൽ​ ​മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​കോ​ട്ട​യം​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ഹ​ണി​ ​ജി.​ ​അ​ല​ക്‌​സാ​ണ്ട​ർ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​തു​ട​ർ​ന്ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ജോ​ഷി​ ​ഫി​ലി​പ്പ് ​കാ​യി​ക​മേ​ള​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​പി.​എ​ ​ഷെ​മീ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​അ​ഡ്വ.​ ​ജീ​രാ​ജ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.

കോരുത്തോട്

റിട്ടേൺസ്

സ്‌കൂൾ തലത്തിൽ 51 പോയിന്റുമായി കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസാണ് ഒന്നാംസ്ഥാനത്ത്. എട്ട് സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലം ഉൾപ്പെടെ 13 മെഡലുകളാണ് കോരുത്തോട് സ്‌കൂൾ താരങ്ങൾ നേടിയത്. 21 പോയിന്റുമായി മുരിക്കുംവയൽ വി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും 15 പോയിന്റുമായി പാലാ സെന്റ് തോമസ് മൂന്നാംസ്ഥാനത്തുമാണ്.


പ്രാ​യ​ത്തെ​ച്ചൊ​ല്ലി​ ​
ത​ർ​ക്കം​:​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ
പ്ര​തി​ഷേ​ധം,​​​ ​
മ​ത്സ​രം​ ​നി​റു​ത്തി​ ​വ​ച്ചു

റ​വ​ന്യു​ ​ജി​ല്ലാ​ ​കാ​യി​ക​മേ​ള​യ്ക്കി​ടെ​ ​മ​ത്സ​രാ​ർ​ത്ഥി​ക​ളു​ടെ​ ​പ്രാ​യ​പ​രി​ധി​യെ​ച്ചൊ​ല്ലി​ ​ഉ​യ​ർ​ന്ന​ ​ആ​രോ​പ​ണം​ ​പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് ​ന​യി​ച്ചു.​ ​ചി​ല​ ​താ​ര​ങ്ങ​ൾ​ ​നി​ശ്ചി​ത​ ​പ്രാ​യ​പ​രി​ധി​ ​ലം​ഘി​ച്ച് ​മ​ത്സ​രി​ക്കു​ന്നെ​ന്ന് ​ആ​രോ​പി​ച്ച് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ട്രാ​ക്കി​ലി​റ​ങ്ങി​ ​പ്ര​തി​ഷേ​ധി​ച്ച​തോ​ടെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​അ​ൽ​പ​സ​മ​യം​ ​നി​റു​ത്തി​വ​ച്ചു.
കോ​രു​ത്തോ​ട് ​സി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​അ​ന്യ​സം​സ്ഥാ​ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പ്രാ​യ​പ​രി​ധി​ ​ലം​ഘി​ച്ച് ​മ​ത്സ​രി​പ്പി​ക്കു​ന്നു​ ​എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു​ ​പ്ര​തി​ഷേ​ധം.​ ​പ്ര​തി​ഷേ​ധ​ത്തെ​ ​തു​ട​ർ​ന്ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​പൊ​ലീ​സും​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​ഹ​ണി​ ​അ​ല​ക്‌​സാ​ണ്ട​റും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​അ​ന്യ​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​കാ​യി​ക​മേ​ള​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​വി​ല​ക്കി​ല്ലെ​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​അ​തേ​സ​മ​യം,​ ​ഏ​തെ​ങ്കി​ലും​ ​മ​ത്സ​രാ​ർ​ത്ഥി​യു​ടെ​ ​പ്രാ​യം​ ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​യു​ണ്ടെ​ങ്കി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്നും​ ​അ​റി​യി​ച്ചു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​തി​ഷേ​ധം​ ​പി​ൻ​വ​ലി​ച്ച​തോ​ടെ​യാ​ണ് ​മ​ത്സ​ര​ങ്ങ​ൾ​ ​പു​ന​രാ​രം​ഭി​ച്ച​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​മ​ത്സ​രി​ച്ച് ​വി​ജ​യി​ച്ച​വ​രും​ ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ളു​ള്ള​വ​രു​മാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​കോ​രു​ത്തോ​ട് ​സ്‌​കൂ​ളി​നെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് ​സ്‌​കൂ​ൾ​ ​മാ​നേ​ജ​ർ​ ​എ.​എ​ൻ​ ​സാ​ബു​ ​പ​റ​ഞ്ഞു.

മ​ത്സ​രം​ ​മ​ൺ​ട്രാ​ക്കിൽ,​
എ​ന്തൊ​രു​ ​ഗ​തി​കേ​ടാ​ ​സാ​റെ!

എ​ട്ട് ​വ​ർ​ഷ​മാ​യി​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കി​ൽ​ ​ന​ട​ന്നു​ ​വ​ന്ന​ ​ജി​ല്ലാ​ ​സ്‌​കൂ​ൾ​ ​കാ​യി​ക​മേ​ള​യി​ൽ​ ​ഇ​ത്ത​വ​ണ​ ​താ​ര​ങ്ങ​ൾ​ ​ഇ​റ​ങ്ങി​യ​ത് ​മ​ൺ​ട്രാ​ക്കി​ൽ.​ ​ജി​ല്ല​യി​ലെ​ ​ഏ​ക​ ​സി​ന്ത​റ്റി​ക് ​ട്രാ​ക്കാ​യ​ ​പാ​ലാ​ ​മു​നി​സി​പ്പ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ലെ​ ​ട്രാ​ക്കി​ന്റെ​ ​ന​വീ​ക​ര​ണം​ ​അ​ന​ന്ത​മാ​യി​ ​നീ​ളു​ന്ന​താ​ണ് ​കാ​യി​ക​മേ​ള​ ​മ​ൺ​ട്രാ​ക്കി​ൽ​ ​ന​ട​ത്തേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​ക്കി​യ​ത്.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​എ​സ്.​ഡി​ ​കോ​ളേ​ജി​ലെ​ ​മ​ൺ​ട്രാ​ക്കി​ലെ​ ​പു​ല്ലും​ ​മ​റ്റും​ ​വെ​ട്ടി​യൊ​രു​ക്കി​യെ​ങ്കി​ലും,​ 100​ ​മീ​റ്റ​ർ​ ​ഭാ​ഗം​ ​ഒ​ഴി​കെ​ ​ബാ​ക്കി​ ​ട്രാ​ക്കി​ൽ​ ​കു​ണ്ടും​ ​കു​ഴി​യു​മാ​ണെ​ന്ന​ ​ആ​ക്ഷേ​പ​വും​ ​ഉ​യ​രു​ന്നു.​ ​എ​ന്നാ​ൽ,​ ​മ​ൺ​ട്രാ​ക്കി​ലെ​ ​മ​ത്സ​ര​ങ്ങ​ൾ​ ​മി​ക​ച്ച​ ​താ​ര​ങ്ങ​ളു​ടെ​ ​പ്ര​ക​ട​ന​ത്തെ​യും​ ​ബാ​ധി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL