SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

ഗജസമ്പത്തിനെ കാക്കാൻ മെഡിക്കൽ ക്യാമ്പ്

നാട്ടാനകളുടെ ആരോഗ്യം ഉറപ്പാക്കാൻ കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ

കോട്ടയം: പ്രായാധിക്യവും രോഗവും മൂലം നാട്ടാനകൾ ചരിയുന്ന സാഹചര്യത്തിൽ ഗജസമ്പത്ത് സംരക്ഷിക്കാൻ ആരോഗ്യപരിശോധനാ ക്യാമ്പുകളുമായി കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ.
ആനകളിൽ രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുകയും ആവശ്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ മൂന്ന് മേഖലകളിലായാണ് ഗജവൈദ്യ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ആനകളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും രോഗസാദ്ധ്യതകൾ കണ്ടെത്തുന്നതിനും ആവശ്യമായ തുടർചികിത്സ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്. ആറുമാസത്തിലൊരിക്കൽ ആനകളുടെ രക്തം, മൂത്രം, എരണ്ടം എന്നിവ പരിശോധിച്ച് ഫലങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തും. 2008ൽ ആയിരത്തിലധികം നാട്ടാനകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ എണ്ണം 366 ആയി കുറഞ്ഞെന്നാണ് കണക്ക്.

ജില്ലയിൽ ക്യാമ്പ് കിടങ്ങൂരിൽ:
മദ്ധ്യമേഖലാ ഗജവൈദ്യ പരിശോധനാ ക്യാമ്പ് 17ന് രാവിലെ 9 മുതൽ കോട്ടയം കിടങ്ങൂർ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്ത് നടക്കുമെന്ന് സെക്രട്ടറി കെ.മഹേഷ് അറിയിച്ചു. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. 30ലധികം ആനകൾ ക്യാമ്പിൽ പങ്കെടുക്കും. തൃശൂരിൽ നടന്ന വടക്കൻ മേഖലാ ക്യാമ്പിൽ ജില്ലയിൽ നിന്നുള്ള പാമ്പാടി രാജൻ ഉൾപ്പെടെയുള്ള ആനകൾ പങ്കെടുത്തിരുന്നു. കൊല്ലം, ഇടുക്കി എന്നിവിടങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കും.


ആനകളെ പരിപാലിക്കുന്നതും അവയുടെ ആരോഗ്യം സംരക്ഷിക്കുന്നതും ഉടമകളുടെ മാത്രം ആവശ്യമായി കാണാനാകില്ല. ഉത്സവാചാരങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിലനിർത്തുന്നതിന്റെ ഭാഗം കൂടിയാണിത്. (കെ.ബി ഗണേഷ് കുമാർ, ഫെഡറേഷൻ പ്രസിഡന്റ് )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KERALA ELEPHANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL