കട്ടപ്പന : സി.പി. എം ആഹ്വാനംചെയ്ത ജില്ലാ ഹർത്താൽ കട്ടപ്പനയിലും പരിസര ടൗണുകളിലും പൂർണം.രാവിലെ 9 മണിയോടെ തന്നെ നേതാക്കൾ പ്രധാന ജംഗ്ഷനുകളിൽ സജീവമായി. 9:30 തോടെ കടന്നു വന്ന വാഹനങ്ങൾ അൽപ സമയം തടഞ്ഞു.കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. ഏതാനും സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. എന്നാൽ കട്ടപ്പന കെ.എസ്ആർടിസി ഡിപ്പോയിൽ നിന്നും 15 സർവീസുകൾ നടത്തി. അതേ സമയം തൃശ്ശൂരിൽ നിന്ന് രാവിലെ എത്തിയ കെഎസ്ആർടിസി ബസ് സമരാനുകൂലികളുടെ മുൻപിലേക്ക് എത്താതെ വഴി തിരിഞ്ഞു പോയിരുന്നു. ഇ ബസ് മറ്റൊരു വഴിയിലൂടെ സമരാനുകൂലികൾ തടയുകയും വാക്ക് തർക്കത്തിലേക്ക് നീങ്ങുകയും ചെയ്തു. തുറന്നു പ്രവർത്തിച്ച നഗരസഭ കാര്യാലയത്തിലേക്കും മൃഗാശുപത്രിയിലേക്കും സമരാനുകൂലികൾ ഇരച്ചു കയറി. തുടർന്ന് തുറന്നു പ്രവർത്തിച്ച ധനകാര്യ സ്ഥാപനങ്ങളും അടപ്പിച്ചു.
നഗരത്തിൽ നടന്ന പ്രകടത്തിന് ജില്ലാ കമ്മിറ്റിയംഗം വി ആർ സജി, ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോർജ്, കെ പി സുമോദ്, കെ എൻ വിനീഷ്കുമാർ, ഫൈസൽ ജാഫർ, സി ആർ മുരളി, നിയാസ് അബു, ജോബി എബ്രഹാം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |