SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

ഒരാഴ്ചയായി കുടിവെള്ളമില്ല, അധികാരികൾക്ക് കുലുക്കമില്ല

മണക്കാട്: പഞ്ചായത്തിലെ അരിക്കുഴയിലും സമീപപ്രദേശങ്ങളിലും ഒരാഴ്ചായായി കുടിവെള്ളമില്ല. പരാതിയേറിയിട്ടും കുലുക്കമില്ലാതെ വാട്ടർഅതോറിട്ടി അധികൃതർ. ജപ്പാൻകുടിവെള്ള വിതരണം മുടങ്ങിയതോടെ കുടിവെള്ളത്തിനായി നൂറുകണക്കിന് കുടുംബങ്ങൾ നെട്ടോട്ടം ഓടുകയാണ്. പെരിയാമ്പ്ര ഭാഗത്ത് പൈപ്പ് പൊട്ടിയതാണ് നിലവിലെ പ്രതിസന്ധി. മറ്റ് സ്ഥലങ്ങളിലും പൈപ്പ് പൊട്ടുന്നത് തുടക്കഥയാണ്. പഞ്ചായത്തിലെ 1,2,3,10,12 വാർഡുകളിലെല്ലാം സമാനസ്ഥിതിയാണ്. പലപ്പോഴും അറ്റകുറ്റപ്പണി നടത്തിയാൽ മണിക്കൂറുകൾക്കകം വീണ്ടും പൈപ്പ് പൊട്ടുന്ന സ്ഥിതിയുമുണ്ട്.

മുടന്തൻന്യായങ്ങൾ മാത്രം

എന്നാൽ പൈപ്പ് നന്നാക്കാത്തതിനാൽ കുടിവെള്ളം കാശ് കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പരാതി പറഞ്ഞാൽ വാട്ടർ അതോറിറ്റി അധികൃതർ ഓരോ മുടന്തൻന്യായങ്ങൾ പറയുകയാണ്. പ്രശ്നം പരിഹരിക്കാത്തതിനാൽ നാട്ടുകാരെ സംഘടിപ്പിച്ച് വാട്ടർഅതോറിറ്റി ഓഫീസിന് മുമ്പിൽ പ്രതിഷേധം നടത്തുമെന്ന് പഞ്ചായത്ത് മെമ്പർമാരായ അഞ്ജു ചന്ദ്രൻ, നോജ് പി ജോസ് എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL