കുമളി: ഹർത്താലിൽ എസ്.ഐയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചതിനും കണ്ടാൽ അറിയാവുന്ന പത്തുപേരുടെ പേരിൽ കുമളി പൊലീസ് കേസെടുത്തു. വർക്കല സ്വദേശികളായ റഫീക്കും ഭാര്യയും മൂന്ന് മക്കളും സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ചില്ലാണ് സമര അനുകൂലികൾ തല്ലി തകർത്തത്. കുമളി ഒന്നാം മൈലിലും ഇതേ വാഹനം ഹർത്താൽ അനുകൂലികൾ തടഞ്ഞിരുന്നു. കുമളി ടൗണിൽ എത്തിയ വാഹനം വീണ്ടും തടയുകയും ഡ്രൈവറെ കൈയേറ്റം ചെയ്തതായും പറയപ്പെടുന്നു. വാഹനത്തിന്റെ നിയന്ത്രണം വിട്ട് സമര അനുകൂലികളിൽ ഒരാളുടെ കാലിൽ കയറിയതാണ് പ്രശ്നത്തിന്റെ തുടക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |