SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

ഹർത്താൽ ദിനത്തിൽ കരുതലായി എൻ. എസ്. എസ് യൂണിറ്റ്

nss

കട്ടപ്പന : ഉപ്പുതറ സെന്റ്. ഫിലോമിനാസ് ഹയർ സെക്കന്ററി സ്‌കൂൾഎൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ, ഉപ്പുതറ ഗവ. സി. എച്ച്. സി യിലെ കിടപ്പു രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും, ഹർത്താൽ ദിനത്തിൽ, ഭക്ഷണം എത്തിച്ചു നൽകി.ഹർത്താൽ പ്രമാണിച്ച് കട കമ്പോളങ്ങൾ അടഞ്ഞു കിടന്ന സാഹചര്യത്തിലാണ് രോഗികൾക്ക് തുണയായി ഉപ്പുതറ സെന്റ്. ഫിലോമിനാസിലെഎൻ. എസ്. എസ് വോളന്റിയേഴ്സ് കടന്നെത്തിയത്.അവധി ദിനം ആയിട്ടും, വീട്ടിൽ ഭക്ഷണം തയ്യാറാക്കി,ആശുപത്രിയിൽ നേരിട്ട് എത്തിയാണ്എൻ. എസ്. എസ് വോളന്റിയേഴ്സ് വിതരണം ചെയ്തത്.പരിപാടികൾക്ക് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സജിൻ സ്‌കറിയ,എൻ. എസ്. എസ് വോളന്റിയേഴ്സ് ആയ ടോണി ജോസഫ്, വൈഗ രാജ്, സിറിൽ സഞ്ജിത്,എ. എസ് അതുല്യ, സച്ചു ബിനു, അൻസാമോൾ രാജേഷ്, ദീപക് മധു, ജോസ്മി ജോർജ് തുടങ്ങിയവരും, ആശുപത്രി അധികൃതരും നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NSS UNIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL