SignIn
Kerala Kaumudi Online
Saturday, 17 October 2026 5.07 AM IST

പേണ്ടാനംവയൽ ബാലഭദ്രാ ക്ഷേത്രത്തിൽ നവരാത്രി ഒരുക്കങ്ങളായി

ഇടനാട്: പേണ്ടാനംവയൽ ശ്രീ ബാലഭദ്രാ ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് ഒരുക്കങ്ങളായതായി പ്രസിഡന്റ് എം.എൻ.രമേശ്, സെക്രട്ടറി പി.ജി. അനിൽ പ്രസാദ്, ട്രഷറർ എം.ആർ. അനീഷ് കുമാർ എന്നിവർ അറിയിച്ചു. ചടങ്ങുകൾക്ക് വടക്കുംപുറം ശശിധരൻ തന്ത്രികൾ, മുകേഷ് ശാന്തി, വിഷ്ണു ശാന്തി എന്നിവർ കാർമ്മികത്വം വഹിക്കും. 18ന് വൈകിട്ട് 6ന് പൂജവെയ്പ്പ്, 7.30ന് വലവൂർ എസ്.എൻ.ഡി.പി. ശാഖ ഗുരുപാദം തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 8ന് ഡോ.പൂജ ടി.അമലിന്റെ ഡാൻസ്, 8.30ന് കോഴിക്കോട് കാളിയാമ്പുഴ ഭഗവതി ടീം അവതരിപ്പിക്കുന്ന ചിന്തുപാട്ട്, 19ന് ദുർഗ്ഗാഷ്ടമി ദിവസം വൈകിട്ട് 6 മുതൽ സരസ്വതി പൂജ, 20ന് വൈകിട്ട് 6 മുതൽ സരസ്വതി പൂജ, 21ന് രാവിലെ 6ന് വിശേഷാൽ പൂജകളും പൂജയെടുപ്പും വിദ്യാരംഭവും. 8.30ന് ഇടനാട് സ്വാനുഭവ ഗീതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, 9 മുതൽ പ്രസാദമൂട്ട്. 21ന് രാവിലെ 8ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വിദ്യാഗോപാല മന്ത്രാർച്ചനയും തൂലികാ പൂജയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NAVARATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL