പാമ്പാടി: രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ വിദ്യാർത്ഥി സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് കെ.എസ്.യു, എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ പരിക്കേറ്റ ജമ്മുകാശ്മീർ സ്വദേശി ലഷ് മഹാജൻ, മലപ്പുറം സ്വദേശി അമൽ ഷാൻ എന്നിവരെ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പുണ്ടായിരുന്ന തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ആർ.ഐ.ടി ക്യാമ്പസിലും നെടുംകുഴി ജംഗ്ഷനിലും പാമ്പാടി പൊലീസ് രാത്രിയിലും ക്യാമ്പ് ചെയ്യുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |