കോട്ടയം: സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിൽ കിരീടം ചൂടാൻ പാലാ ചാവറ പബ്ലിക് സ്കൂൾ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് രണ്ടാം ദിനത്തിലെ ചാവറയുടെ മുന്നേറ്റം. നാലു കാറ്റഗറികളിലും മേൽക്കൈ നേടിയാണ് ചാവറയുടെ കുതിപ്പ്. ആകെ 818 പോയിന്റാണ് ഇന്നലെ വൈകുന്നേരം വരെ ചാവറയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ 582 പോയിന്റ് കരസ്ഥമാക്കിയിട്ടുണ്ട്. 522 പോയിന്റുമായി കളത്തിപ്പടി മരിയൻ സീനിയർ സെക്കൻഡറി സ്കൂൾ ടീമാണ് മൂന്നാം സ്ഥാനത്ത്.
കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ജില്ലയിലെ 110 സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം പ്രതിഭകളാണ് മൂന്നു ദിവസം നീളുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. പുതുപ്പള്ളിയിൽ കാഴ്ചവസന്തം സമ്മാനിച്ചാണ് കലോത്സവത്തിന് ഇന്നു കൊടിയിറങ്ങുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |