SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

സയൻസ് സിറ്റിയെ മികച്ച കേന്ദ്രമാക്കും: മന്ത്രി മോൻസ്

m

കോട്ടയം: കോഴാ സയൻസ് സിറ്റിയെ മികച്ച ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക കേന്ദ്രമാക്കി വികസിപ്പിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. സയൻസ് സിറ്റിയിൽ മൂന്നു ദിവസത്തെ ആണവ ശാസ്ത്ര പ്രദർശനത്തിന്റെ ഉദ്ഘാടനവും റിംഗ് റോഡിന്റെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്ന രീതിയിൽ സയൻസ് സിറ്റിയെ വിപുലീകരിക്കും. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇതര സംവിധാനങ്ങളും സജ്ജമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ ജെയ്‌മോൻ ജേക്കബ്, കോഴ പഞ്ചായത്ത് പ്രസിഡന്റ് സിബി മണി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മിനി മത്തായി, ഗ്രാമപഞ്ചായത്തംഗങ്ങളായ സാം ജോസ് പൈനാപ്പള്ളിൽ, ജോർജ് ജി. ചെന്നേലിൽ, സയൻസ് സിറ്റി സയന്റിഫിക് ഓഫീസർ സുജിത്ത് ബി. കല്ലറ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCIENCE CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL