SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

ഹരിതകർമ്മ സേന അംഗങ്ങൾക്ക് ആദരം

haritha

രാമപുരം : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ ഹരിതകർമ്മ സേന പ്രവർത്തകരെ ആദരിക്കും. നവംബർ രണ്ടിന് രാവിലെ 10.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന കേരളപ്പിറവി ദിനാഘോഷ ചടങ്ങിലാണ് രാമപുരം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുന്നത്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഹരിത കർമ്മ സേന നടത്തുന്ന നിസ്വാർത്ഥ സേവനത്തെ അംഗീകരിക്കുകയാണ് ലക്ഷ്യം. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HARITHA KARMA SENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL