SignIn
Kerala Kaumudi Online
Saturday, 31 October 2026 5.54 AM IST

ഭരണഭാഷാ  വാരാഘോഷം

mala

കോട്ടയം : ഭരണഭാഷാ വാരാഘോഷത്തിന്റെയും മലയാള ദിനാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം നവംബർ രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിക്കും. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻകുമാർ മീണ അദ്ധ്യക്ഷത വഹിക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി ഭരണഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും. എഴുത്തുകാരൻ കെ.ബി. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും.
ഇൻഫർമേഷൻപബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. മണിലാൽ, ട്രീസ ജോസ്, ഹണി ജി. അലക്‌സാണ്ടർ, പി.എ. അമാനത്ത്, ജസ്റ്റിൻ ജോസഫ്, ഡോ. വി.വി. മാത്യു എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MALAYALAM LANGUAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL