തൊടുപുഴ :നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ ജൂൺ എഫ്.എം, അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ, തൊടുപുഴ ബിഎംഎച്ച് ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സാബിറ നിർവഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ മേഴ്സി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.ബിഎംഎച്ച് ഹോസ്പിറ്റൽ ക്ലിനിക്കൽ ഓങ്കോളജിസ്റ്റ് ഡോ. നീന ജോണിന്റെ നേതൃത്വത്തിൽ ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണവും സ്‌ക്രീനിങ്ങും, തൈറോയ്ഡ്, ലിവർ, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ട രക്തപരിശോധനകളും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിലെ ഡോ. പ്രിയങ്കയുടെ നേതൃത്വത്തിൽ നേത്രപരിശോധനയും ഗ്ലോക്കോമ രോഗനിർണയവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |