കോട്ടയം: ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഭാഷാ വാരാഘോഷം കളക്ടറേറ്റിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കെ.ബി. പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തി. കളക്ടർ ചേതൻകുമാർ മീണ അദ്ധ്യക്ഷനായിരുന്നു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്റണി ഭരണ ഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ സി. മണിലാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഡോ. വി.വി. മാത്യു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |