SignIn
Kerala Kaumudi Online
Wednesday, 04 November 2026 5.39 AM IST

യാത്രാക്ലേശം രൂക്ഷം കൊല്ലം-കോട്ടയം പുതിയ മെമുവിനായി മുറവിളി

കോട്ടയം: നിലവിലുണ്ടായിരുന്ന കൊല്ലം-കോട്ടയം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടിയതിനെ തുടർന്ന് കോട്ടയത്ത് നിന്ന് കൊല്ലത്തേക്ക് പുതിയ മെമു ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം. കോട്ടയം-കൊല്ലം പാതയിൽ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തിലാണ് ഫ്രാൻസിസ് ജോർജ് എം.പി ഉൾപ്പെടെയുള്ളവർ ആവശ്യവുമായി രംഗത്തെത്തിയത്. റെയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം.പി ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വൈകിട്ട് 5.30നും ആറിനും ഇടയ്ക്ക് സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം. അതേസമയം എറണാകുളത്തേക്ക് നീട്ടിയ മെമുവിന് മുളന്തുരുത്തി, കടുത്തുരുത്തി, കുമാരനല്ലൂർ എന്നി സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ട്രെയിൻ സർവീസുകളുടെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തുന്നതിനൊപ്പം സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യങ്ങളും ഉൾപ്പെടുത്തി റെയിൽവേ മന്ത്രിക്ക് എം.പി നിവേദനം നൽകി.

നിവേദനത്തിലെ ആവശ്യങ്ങൾ,

1ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കണം.

റെയിൽവേ സ്റ്റേഷനിൽ അനുബന്ധ സൗകര്യങ്ങൾ ഒരുക്കണം.

2കോട്ടയം റെയിൽവേ സ്റ്റേഷനിൽ പുതുതായി അനുവദിച്ച ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും നിർമാണം വേഗം ആരംഭിക്കണം.

ശബരിമല തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കണം:ഫ്രാൻസിസ് ജോർജ് എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TRAIN, KOLLAM KOTTAYAM MEMU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL