
ചങ്ങനാശേരി: കേരളത്തിലെ റേഷൻ വ്യാപാര മേഖലയെ തകർക്കുന്ന. കേന്ദ്ര നയങ്ങൾക്കെതിരെ എ.കെ.ആർ.ആർ.ഡി.എയുടെ നേതൃത്വത്തിൽ ചങ്ങനാശേരി താലൂക് റേഷൻ വ്യാപാരികൾ ധർണ നടത്തി. റവന്യു ടവറിൽ നിന്ന് ആരംഭിച്ച പ്രകടനം ഹെഡ്‌പോസ്റ്റ് ഓഫീസിനു മുൻപിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.റേഷൻ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെയും അർഹതപ്പെട്ട റേഷൻ വിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയും റേഷൻ മേഖലയിൽ ജോലി ചെയ്യുന്ന മുപ്പത്തിനായിരത്തിൽ അധികം ആളുകളുടെ തൊഴിൽ നഷ്ടം ഉണ്ടാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെയുള്ള സമരത്തിന് എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് എം.എൽ.എ അറിയിച്ചു. ജില്ലാ സെക്രട്ടറി മുരളീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.എസ് സോമൻ, ടി.ആർ രമേശ് കുമാർ, അഫ്‌സൽ പ്രയാറ്റ്, സനിൽ മാത്യു, സജി പടിയത്ത്, അനിൽ ജേക്കബ്, സണ്ണി, വാഴൂർ ദിലീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |