താമരശ്ശേരി: വായനക്കളരി 2026 'മലയാളം പഠിക്കാം വായനയെ വരവേല്ക്കാം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന ലൈബ്രറി കൗൺസിൽ ആവിഷ്‌കരിച്ച വായനക്കളരി 2026 ൻ്റെ ഭാഗമായി താമരശ്ശേരി പബ്ലിക് ലൈബ്രറി, ബാലവേദി കുട്ടികൾക്കായി ലൈബ്രറി ഹാളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ നിർവാഹക സമിതി അംഗം ടി.എം അബ്ദുൽ ഹക്കിം ഉദ്‌ഘാടനം ചെയ്തു. ലൈബ്രറിപ്രസിഡന്റ് അഡ്വ: ജോസഫ് മാത്യു അദ്ധ്യക്ഷത വഹിച്ചു. നാടൻ പാട്ട് ശില്പശാലയിൽ സംഗീതാദ്ധ്യാപിക അഞ്ജു ജോൺ ക്ലാസെടുത്തു. പി.കെ രാധാകൃഷ്ണൻ, നേഹ, സാഹിത്യം - രചനയും ആസ്വാദനവും എന്ന വിഷയത്തിൽ പി.ആർ വിനോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |