SignIn
Kerala Kaumudi Online
Thursday, 04 June 2026 3.43 AM IST

അനുമോദനം സംഘടിപ്പിച്ചു

kdy3
കൊടുവള്ളിഡെഫ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ നഗരസഭ കൗൺസിലർ പി.സി. റാഷിദ് വിദ്യാർഥികൾക്ക് ഉപഹാരം നൽകുന്നു

കൊടുവള്ളി: ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയും അനുമോദനവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച ബധിര വിദ്യാർഥിനിപി.കെ. മിൻഹ ഫാത്തിമയെ ചടങ്ങിൽ ആദരിച്ചു. പുതിയ അദ്ധ്യയന വർഷത്തിലേക്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മുൻസിപ്പൽ കൗൺസിലർ പി.സി. റാഷിദ് നിർവഹിച്ചു. ഫൗണ്ടേഷൻ പ്രസിഡൻ്റ് എം. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. എം.ടി. അബ്ദുൽ മജീദ്, എ.കെ. അബ്ദുൽ മജീദ്, കെ. ജംഷീദ്, സി.പി. റിയാസ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL