SignIn
Kerala Kaumudi Online
Thursday, 04 June 2026 5.51 AM IST

കുരുക്ക് ഒഴിയുന്നില്ല; ചുരത്തിൽ ദുരിതയാത്ര

gg-
താ​മ​ര​ശേ​രി​ ​ചു​ര​ത്തി​ൽ​ ​ഇ​ന്ന​ലെ​യു​ണ്ടാ​യ​ ​ഗ​താ​ഗ​ത​ ​കു​രു​ക്ക്

ഇന്നലെയും വൻ കുരുക്ക്

കോഴിക്കോട്: മഴയെ തുടർന്നും മരം വീണും വലിയ ചരക്കുവാഹനങ്ങൾ അപകടത്തിൽ പെട്ടും താമരശ്ശേരിചുരം റോഡിൽ ഗതാഗതം തടസം പതിവായതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ ദുരിതത്തിൽ. ഇന്നലെയും വൻ ഗതാഗതക്കുരുക്കുണ്ടായി. വാഹനങ്ങൾ കേടാകുന്നതും ചുരത്തിൽ മണ്ണിടിയുകയും ചെയ്യുന്നതാണ് വിനയാകുന്നത്. കഴിഞ്ഞ ഒന്നാം തിയതി ആറാം വളവിൽ ടയർ പൊട്ടി ചരക്കുലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത കുരുക്കുണ്ടായി. രണ്ടാം വളവ് മുതൽ ചുരത്തിന്റെ മുകൾ ഭാഗം വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. കഴിഞ്ഞ ദിവസം ചുരത്തിൽ മരം വീണതിനെ തുടർന്നും മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങൾ പൂർണമായും വെട്ടിമാറ്റിയിട്ടുണ്ട്. അന്നുതന്നെ ചുരത്തിന്റെ ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നിരുന്നു. അടിവാരം മുതൽ വൈത്തിരി അങ്ങാടി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ആറാം വളവിൽ റോഡുകളുടെ വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ അവിടെയും സമീപത്തും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്ന് ചുരം സംരക്ഷണ സമിതി പ്രവർത്തകർ അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രവർത്തകർ അറിയിച്ചു.

ചുരത്തിലെ 6,7,8, ഹെയര്‍പിന്‍ വളവുകൾ വീതികൂട്ടുന്ന തിനാൽ മള്‍ട്ടി ആക്‌സില്‍ - ഹെവി ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മേയ് 16ന് ദേശീയപാത അധികൃതർ ഉത്തരവിറയിരുന്നു. എന്നാല്‍ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ അടിവാരത്തും ലക്കിടി ഗേറ്റിലും തടയാന്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേ തുടർന്നും കുരുക്ക് രൂക്ഷമായി.

മഴ കനക്കും, മണ്ണിടിച്ചിലിനും സാദ്ധ്യത

ഇന്ന് മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് മണ്ണിടിച്ചിലിനുള്ള സാദ്ധ്യത കൂട്ടും. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരം വഴി പ്രവേശനമില്ലെന്ന് കളക്ടർ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇതറിയാതെയും മറ്റും കടന്നുപോകുന്നവരുണ്ട്. ചരക്കു വാഹനങ്ങൾ കുടുങ്ങുന്നതോടെ ഇരു വശത്തേക്കും ഇരുചക്ര വാഹനങ്ങൾക്ക് പോലും പോകാനാവില്ല. ഗതാഗത കുരുക്കും അപകടങ്ങളുമുണ്ടാകുമ്പോൾ സമിതി പ്രവർത്തകരാണ് സന്നദ്ധ പ്രവർത്തനം നടത്താറുള്ളത്.

മ​ൾ​ട്ടി​ ​ആ​ക്സി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം​ ​നി​ല​വി​ൽ​ ​വ​ന്നു

വൈ​ത്തി​രി​ ​:​ ​താ​മ​ര​ശ്ശേ​രി​ ​ചു​ര​ത്തി​ൽ​ ​മ​ൾ​ട്ടി​ ​ആ​ക്സി​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണം​ ​നി​ല​വി​ൽ​ ​വ​ന്നു.​ ​രാ​വി​ലെ​ ​ആ​റു​ ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ടു​മ​ണി​ ​വ​രെ​ ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ൾ​ ​ചു​ര​ത്തി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​തി​ന് ​നി​രോ​ധ​നം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കാ​ല​വ​ർ​ഷ​വും​ ​ചു​രം​ ​വ​ള​വു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​വും​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​മാ​ണ്‌​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഇ​ത്ത​രം​ ​ഉ​ത്ത​ര​വ് ​ഇ​റ​ക്കി​യ​ത്.​ ​നി​യ​ന്ത്ര​ണം​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‌​ ​പൊ​ലീ​സി​നെ​യാ​ണ് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.​ ​പ​ക​ൽ​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ൾ​ ​ചു​ര​ത്തി​ലേ​ക്ക് ​എ​ത്താ​തി​രി​ക്കാ​ൻ​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ത​ട​ഞ്ഞി​ടു​ന്നു​ണ്ട്.​ ​വ​യ​നാ​ട്ടി​ൽ​ ​ക​ൽ​പ്പ​റ്റ,​ ​വൈ​ത്തി​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ച​ര​ക്ക് ​വാ​ഹ​ന​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​പൊ​ലീ​സ് ​ത​ട​ഞ്ഞി​ട്ട​ത്.
കോ​ഴി​ക്കോ​ട് ​ഭാ​ഗ​ത്ത് ​അ​ടി​വാ​ര​ത്താ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട​ഞ്ഞി​ടു​ന്ന​ത്.​ ​എ​ട്ടു​മ​ണി​ക്ക്‌​ശേ​ഷം​ ​മാ​ത്ര​മേ​ ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ൾ​ ​ക​ട​ന്നു​പോ​കാ​ൻ​ ​അ​നു​വ​ദി​ച്ചു​ള്ളൂ.​ ​കു​റ്റ്യാ​ടി,​ ​നാ​ടു​കാ​ണി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മ​റ്റു​ ​ബ​ദ​ൽ​റോ​ഡു​ക​ളെ​ ​ആ​ശ്ര​യി​ക്ക​ണ​മെ​ന്നാ​ണ്‌​ ​പൊ​ലീ​സ് ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL