കൊടുവള്ളി: മാനിപുരത്തെയും അയൽപ്രദേശങ്ങളിലെയും വയോജനങ്ങൾക്കു വയനാട്ടിലേക്കുള്ള സൗജന്യ വിനോദയാത്ര കോഴിക്കോട് നോർത്ത് ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി. വി.എം. ശരീഫ് ഫ്ലാഗ് ഓഫ് ചെയ്തു. മക്കാട്ടില്ലത്ത് സൂരജ്, കെ.വി.അബ്ദുൽ മജീദ്, കൗൺസിലർ മാരായ റാബിയ അഷ്റഫ്, എൻ. കെ.സിദ്ദീഖ് പ്രസംഗിച്ചു. 50 പേരടങ്ങുന്ന സംഘത്തിന് അടിവാരത്ത് വയനാട് ചുരം സം രക്ഷണ സമിതി സ്വീകരണം നൽകി. സ്വീകരണ പരിപാടി കൽപറ്റ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് അഷ്റഫ് തെങ്ങിലക്കണ്ടി ഉദ്ഘാടനം ചെയ്തു. ശംസുദ്ദീൻ, കെ.വി.മോയിൻ, അലി മാനിപുരം,കെ.വി.മോയിൻ തുടങ്ങിയവർ പ്രസംഗിച്ചു. കൽപ്പറ്റ പൊലീസ് ഇൻസ്പെക്ടർ ദിനേശ് കുമാർ അംഗങ്ങൾക്ക് ബോധവത്ക്കരണ ക്ലാസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |