SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.45 AM IST

മാസ്റ്റർ പ്ലാൻ പ്രകാശനം

kdy2-
എളേറ്റിൽ ജി. എം. യു.പി സ്കൂളിലെ സി. എം. കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവും പി.കെ. ഫിറോസ്എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

എളേറ്റിൽ: എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും സി.എം കിഡ്സ് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനവും അഡ്വ. പി.കെ. ഫിറോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ പ്ലാൻ എസ്.ആർ.ജി കൺവീനർമാരായ പി.സവിതയും കെ. മോഹനും, സുമയ്യയും ചേർന്ന് ഏറ്റുവാങ്ങി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. ഉസ്സയിൻ, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ സി.ടി. വനജ, വി.എം. മനോജ്, കെ.സി. ഫസലുറഹ്മാൻ, പി.സി. അബ്ദുൾ ഗഫൂർ, കെ.കെ. ഷാനിബ, പി.കെ. റംലാ ബീവി, പ്രധാനദ്ധ്യാപകൻ എം.വി. അനിൽകുമാർ, സി. സുൽഫത്ത് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL