ചാത്തമംഗലം: ആർ.ഇ.സി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം എം.എ റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നദീറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ മുരളീധരൻ മുഖ്യാതിഥിയായി. ട്രെയിനർ എം.പി മുഹമ്മദ് ഫൈസൽ ഓറിയന്റേഷൻ ക്ലാസ് നടത്തി. വി.ജ്യോതിക, സി.ബിജു, പ്രവീൺ പരതപൊയിൽ, കെ.സുരേഷ്, എൻ.പി ഹംസ, സി സൗമ്യ,ഐ.പി വിശ്വൻ, സി.കെ സുരേഷ് ബാബു, രതീഷ് എം.നായർ, പ്രജീഷ് കുമാർ, കെ.രമേഷ് കുമാർ, ടി.കെ അൻവർ സാദത്ത്, ഡോ. പി സജ്ന, ഇ.കെ ഹർഷാദ്, ഷൈന, പ്രിൻസിപ്പൽ പി.ജിജി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |