കുറ്റ്യാടി: പശുക്കടവ് കേന്ദ്രമായി പ്രവൃത്തിച്ചു വരുന്ന കോഴിക്കോട് ജില്ല മലയോര മേഖല ഉമ്മൻചാണ്ടി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഒന്നാം വാർഷികവും ആംബുലൻസ് ഫ്ലാഗോഫും ഷാഫി പറമ്പിൽ എം. പി. ഉദ്‌ഘാടനം ചെയ്തു. കെ.ടി ജയിംസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം അഭിജിത്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. കെ ശ്രീധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കെ.കെ പാർത്ഥൻ, കെ.എം സതി, റവറൻ്റ് ഫാദർ റിനു തിട്ടയിൽ, ജമാൽ കോരങ്കോട്ട്, കെ ദിനേശൻ, കെ.സി സൈനുദീൻ, നൈനാച്ചൻ ആലപ്പാട്, ബേബി കേച്ചേരി, തോമസ് കാഞ്ഞിരതിങ്കൽ, ബീന ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |