മുക്കം: നഗരസഭ, കൃഷിഭവൻ, വിവിധ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാഘോഷവും ആദരിക്കൽ ചടങ്ങും നടന്നു. മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സി.കെ. കാസിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മികച്ച കർഷകരെ ആദരിച്ചു. അഡ്വ. ചാന്ദ്‌നി അദ്ധ്യക്ഷത വഹിച്ചു. കെ.എ ഷബീർ അഹമ്മദ്, എം. റീപ, അബ്ദുൽ അസീസ് വാർപ്പിൽ, ഭവന വിനോദ്, കെ.പി.ബിന്ദു, മനീഷ ഉള്ളാട്ടിൽ, സുഹറ വഹാബ്, വി .ഗിരിജ, അബ്ദുല്ലക്കുട്ടി, ഷെഫീഖ് മാടായി, ബബിത മനോജ്, കെ.ടി ശ്രീധരൻ, നിശാബ് മുല്ലോളി, സൗദാമിനി, എ.എം അബ്ദുള്ള,ബാലകൃഷ്ണൻ വെണ്ണക്കോട് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |