മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ആരംഭിച്ചു. ബസ് സ്റ്റാൻഡ് മൈതാനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. എം ദാമോദരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൺമാരായ അനൂജ കെ. കെ, ലിജീഷ്.എൻ, ജസ്‌ല കൊമ്മിലേരി, വാർഡ് മെമ്പർമാരായ ജാഫർ വി. പി , ശ്രേയസ് ബാലകൃഷ്ണൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമേശൻ എന്നിവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ജ്യോതി. കെ സ്വാഗതവും വൈസ് ചെയർപേഴ്സൺ എം. ടി. ലീല നന്ദിയും പറഞ്ഞു. വിപണന മേള 25 വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |