SignIn
Kerala Kaumudi Online
Saturday, 22 August 2026 3.27 AM IST

കോൺഗ്രസ് പ്രതിഷേധിച്ചു

potho
ചേളന്നൂർ ഏഴേ ആറിലെ മാവേലി സ്റ്റോറിൽ സബ്‌സിഡി സാധനങ്ങൾ എത്തിയിട്ട് വിതരണം ചെയ്യാത്തതിനെ തുടർന്ന് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ

ചേളന്നൂർ: ചേളന്നൂർ എഴേ ആറ് മാവേലി സ്റ്റോറിൽ സബ്സിഡി സാധനങ്ങൾ എത്തിയിട്ടും അധികവില സാധനങ്ങൾ നൽകിയ

തിനെതിരെ കോൺഗ്രസ് പ്രതിഷേധിച്ചു. സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്തംഗവും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ഗൗരി പുതിയോത്ത് സപ്ലൈകോ ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്ന് വൈകീട്ടോടെ സബ്സിഡി സാധന വിതരണം ആരംഭിച്ചു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ചു. സബ്സിഡി സാധങ്ങൾ ഉണ്ടായിട്ടും അത് നൽകാതെ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൻ. ശ്യാംകുമാർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ജമീല വി. എച്ച് . അശ്വിൻ ഇടവലത്ത്, അനസ് പള്ളിപ്പൊയിൽ രാജൻ, കിഷോർ ഊട്ടുകുളം തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL