കൽപ്പറ്റ: ലഹരിക്കടത്ത് തടയാനുളള ഓണം സ്‌പെഷ്യൽ ഡ്രൈവിന് ഫലം കാണുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി കടത്തി കേരളത്തിലേക്ക് വ്യാജമദ്യം, മയക്കുമരുന്ന്, സ്പിരിറ്റ്, നിരോധിത ലഹരി വസ്തുക്കൾ എന്നിവ വൻതോതിലാണ് സ്ത്രീകൾ അടക്കം കടത്തുന്നത്. ഇത് തടയാനായിരുന്നു കഴിഞ്ഞ ദിവസം അയൽ സംസ്ഥാനങ്ങളിലെ ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത യോഗം ഓപ്പറേഷൻ ആരംഭിച്ചത്. ചെക്ക് പോസ്റ്റുകളിലും ഊടുവഴികളിലും ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത പരിശോധനാ സ്‌ക്വാഡുകൾ സജീവമായി രംഗത്തുണ്ട്. കേരള -കർണാടക അതിർത്തി ചെക്ക് പോസ്റ്റായ മുത്തങ്ങയിൽ കർണാടക എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത വാഹന പരശോധന തുടരുകയാണ്. തമിഴ്നാട് -കേരള അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കി. തോൽപ്പെട്ടി ചെക്ക് പോസ്റ്റിലും ഇരു സംസ്ഥാനങ്ങളിലെയും സംഘം പരിശോധന കടുപ്പിച്ചിരിക്കുകയാണ്.
പിടികൂടിയ ലഹരി വസ്തുക്കൾ
ചാരായം.... 109 ലിറ്റർ
വിദേശമദ്യം... 2451 ലിറ്റർ
അന്യ സംസ്ഥാന വിദേശമദ്യം... 333 ലിറ്റർ
വാഷ്.... , 1792 ലിറ്റർ
ബിയർ.... 11 ലിറ്റർ
വൈൻ.... , 3.750 ലിറ്റർ
അരിഷ്ടം..... , 47 ലിറ്റർ
കഞ്ചാവ് ചെടി..... 13
കഞ്ചാവ്.... 19.653 കിലോഗ്രാം
ഹൈബ്രിഡ് കഞ്ചാവ്....... , 55.170 ഗ്രാം
എം.ഡി.എം.എ....... , 138.583 ഗ്രാം
പുകയില ഉത്പന്നങ്ങൾ...... 4546.390 ഗ്രാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |