SignIn
Kerala Kaumudi Online
Monday, 24 August 2026 1.21 AM IST

ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം

img
വടകര ടൗൺ ഹാളിൽ നടന്ന വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ഐ .പി .എസ് ഉദ്ഘാടനം ചെയ്യുന്നു

വടകര: കോഴിക്കോട് റൂറൽ പൊലീസ് തൂഫാൻ ദി നാർക്കോ ഹണ്ട് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരം നടത്തി. വടകര ബി എം ഹൈസ്കൂളിൽ നടന്ന മത്സരം ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് ലഹരിവിരുദ്ധ സന്ദേശങ്ങൾ കൊള്ളുന്ന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. റൂറൽ അഡീഷണൽ എസ്പി പ്രദീപ്കുമാർ നാർക്കോട്ടിക്സൽ ഡിവൈ.എസ്.പി റാണാചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 31 ന് വടകര ടൗൺ ഹാളിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന സീനിയർ സിറ്റിസൺസ് മീറ്റിംഗ് ആൻഡ് തൂഫാൻ കെയർ ഡിക്ലറേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, POSTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL