കൊടുവളളി: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി നടന്ന കൊടുവള്ളി ലോക്കൽ കുടുംബസംഗമം സംസ്ഥാന കമ്മിറ്റിയംഗം കെ.റഫീക്ക് ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം ഷറീന മജീദ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെകട്ടറി കെ.ഷറഫുദ്ദീൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.സി . വാസു, കെ. ജമീല, ടി.മഹറൂഫ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ. ദിനേശ് കുമാർ, വി. പ്രജീഷ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന നേതാക്കളായ പി.സി. വേലായുധൻ, പി.ചോയിക്കുട്ടി, ഒ.പി. ശ്രീധരൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ബൈജു കൊടുവളളി, വി.മിൻയാസ്, ഡോ. ഇ.ടി. രഹ്നാസ് എന്നിവരെ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |