കുറ്റ്യാടി: കസ്തൂരിരംഗൻ കരട് റിപ്പോർട്ടിന്റെ നിജസ്ഥിതി മനസിലാക്കാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാനും സർവകക്ഷി, കർഷക സംഘടന പ്രതിനിധികളുടെയും യോഗം നടത്തി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മേഘപൊയിലു പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. കാവിലുംപാറ പഞ്ചായത്ത് 2013 സമർപ്പിച്ച ഭൂപടം അടിസ്ഥാനത്തിൽ മാത്രമേ ഇ.എസ്.എ നടപ്പാക്കാൻ അനുവദിക്കൂ എന്ന് കൺവെൻഷൻ പ്രഖ്യാപിച്ചു. ബോബി മൂക്കൻ തോട്ടം, പിജി ജോർജ്ജ്, ഫാ. ജോസഫ് കുഴിക്കാട്ട് മന, രാധിക ചിറയിൽ, എം.എം റോയ്, പി.സുരേന്ദ്രൻ, പിജി സത്യനാഥൻ, എ.ആർ വിജയൻ, രവീന്ദ്രൻ കാപ്പിത്തോട്ടത്തിൽ, ഫാദർ എബിൻ, ജോയ് കണ്ണഞ്ചിറ, സോജൻ ആലക്കൽ, പി.ജെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |