കൽപ്പറ്റ: പി.ജെ. ജോയിയുടെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് പി.ജെ. ജോയ് സ്മാരക ഗ്രന്ഥശാലയും പി.ജെ. ജോയ് എൻഡോവ്‌മെന്റ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണവും എൻഡോവ്‌മെന്റ് വിതരണവും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു. സി.പി.എം കൽപ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. ശശീന്ദ്രൻ എൻഡോവ്‌മെന്റ് വിതരണം നിർവഹിച്ചു. കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ പി.വിശ്വനാഥൻ, സി.എം. സുമേഷ്, സി.പി.എം കൽപ്പറ്റ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ബാബുരാജ്, ഗ്രന്ഥശാല സെക്രട്ടറി അഷ്ഫീർ കെ.എ. പ്രസംഗിച്ചു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |