SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.43 PM IST

പെർഫോമൻസ് അവാർഡ്

kdy6
മടവൂർ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ

കൊടുവള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഈ വർഷത്തെ ശ്രേഷ്ഠ വിദ്യാലയത്തിനുള്ള പ്രഥമ പെർഫോമൻസ് അവാർഡിന് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ അർഹരായി. ഒന്നാം സ്ഥാനത്തിനുള്ള പുരസ്കാരമായി അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ലഭിക്കും. സെപ്റ്റംബർ അഞ്ചിന് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ പുരസ്കാരം സമ്മാനിക്കും. നൂതനവും തനതുമായ അക്കാദമിക പ്രവർത്തനങ്ങൾ, മികച്ച ഭൗതിക സാഹചര്യങ്ങൾ, പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവ്, പൊതുപരീക്ഷകളിലെ മികച്ച പ്രകടനം, കലാ-കായിക മേഖലകളിലെ നേട്ടങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം. പി.ടി.എ, എം.പി.ടി.എ, എസ്.എസ്.ജി, പൂർവവിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരുടെ മികച്ച ഇടപെടലുകൾ പുരസ്കാര നിർണയത്തിൽ പരിഗണിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL