SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

വെൻ കാർണിവെൽ 'പറുദീസ' 5 ന്

kku
വെൻ കാർണിവെൽ 'പറുദീസ' 5 ന്

കോഴിക്കോട്: വനിതാ സംരംഭകരുടെ കൂട്ടായ്മയായ വുമൺ എന്റർപ്രണേഴ്സ് നെറ്റ്‌വർക്ക് (വെൻ) കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ വെൻ കാർണിവൽ 2026 - 'പറുദീസ' 5ന് കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാർഡിൽ നടക്കും. രാവിലെ 9.30ന് കെ.ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വനിതാ സംരംഭകർക്ക് തങ്ങളുടെ ബിസിനസുകളും ഉത്പ്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താനും അവസരമൊരുക്കുന്ന വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സന്ധ്യ വർമ്മ, ഉത്തര രാമകൃഷ്ണൻ, ജൂനി റോയ്, നാന മുഹമ്മദ്, വിദ്യ രമേഷ് പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL