മുക്കം: ലോകനാളികേര ദിനത്തിൽ മുക്കം നഗരസഭ കൃഷിഭവനിൽ നാളികേര കർഷകരുമായി മുഖാമുഖം നടത്തി. നഗരസഭ ചെയർപേഴ്സൺ അഡ്വ. കെപി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. അസീസ് വാർപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള നാളികേര വികസന ബോർഡ് അവാർഡും കേരളത്തിലെ ഏറ്റവും മികച്ച നാളികേര കർഷകനുള്ള കേരകേസരി അവാർഡും സമ്മിശ്ര കർഷനുള്ള കർഷകോത്തമ അവാർഡും നേടിയ ഡോമിനിക് മണ്ണ് കുശുമ്പിൽ മുഖാമുഖം നടത്തി. കെ.എ ഷബീർ അഹമ്മദ്, മധു മണ്ണാറക്കൽ, അശോകൻ ചേനാം തൊടികയിൽ പ്രസംഗിച്ചു.
പുതുതെങ്ങ് കൃഷി സബ്സിഡി ഫോറം കൃഷി ഓഫീസർ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |