കോഴിക്കോട്: 18-ാമത് സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിനോടനുബന്ധിച്ചുള്ള വിളംബരജാഥ ചേവായൂർ എസ്.എച്ച്.ഒ ദിനേഷ് ടി.പി. ഫ്ലാഗ് ഓഫ് ചെയ്തു. എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ജംഗ്ഷനിൽ നിന്ന് സ്‌കൂൾ വരെ നടന്ന ജാഥയിൽ പ്രിൻസിപ്പൽ റവ. ഫാ. സനീഷ് മാത്യു സി.എം.ഐയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ‘പൊരുതി കളിക്കൂ, ലഹരിയോട് വിട പറയൂ’ എന്ന സന്ദേശവുമായി ഓപ്പറേഷൻ തൂഫാനെ പിന്തുണച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. എസ്.എച്ച്.ഒ ദിനേഷ് ടി.പി. സ്‌നേഹമരത്തിൽ കൈയൊപ്പിന്റെ ഇല പതിപ്പിച്ച് സ്‌കൂൾ ജേഴ്‌സി മാസ്റ്റർ ആയുഷിന് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |