SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

ആൻ്റി റാഗിംഗ് ബോധവത്കരണം

photo
നന്തി ശ്രീ സത്യസായി വിമൻസ് കോളേജ്‌ശ്രീശൈലത്തിൽ റാഗിംഗ് വിരുദ്ധ ക്ലാസ് ഡോ: രാഖി രഞ്ജിത്ത് നയിക്കുന്നു

നന്തി: ശ്രീ സത്യസായി വിമൻസ് കോളേജ് ശ്രീശൈലം, ആന്റി റാഗിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാഗിംഗ് വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡോ. രാഖി രഞ്ജിത്തിന്റെ (സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി) നേതൃത്വത്തിലായിരുന്നു ക്ലാസ്. റാഗിംഗിന്റെ വിവിധ രൂപങ്ങൾ, വിദ്യാർത്ഥികളുടെ മാനസികവും സാമൂഹികവും അക്കാഡമികവുമായ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, റാഗിംഗുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ, വിദ്യാർത്ഥികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ചർച്ചകളും സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു. അസി. പ്രൊഫ. ശ്രുതി സ്വാഗതവും അസി. പ്രൊഫ. അഞ്ജലി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL