കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ 11, 12 വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ കരീറ്റിപ്പറമ്പിൽ നടപ്പാക്കുന്ന ‘ലീപ്പ്’ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
കൗൺസിലർ എൻ.കെ. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഫിറോസ് എം.എൽ.എ, സഫീന ഷമീർ, കെ.കെ.എ. കാദർ, മുൻ എം.എൽ. എ. പി.ടി.എ. റഹീം, വി.കെ. അബ്ദു ഹാജി, കൗൺസിലർ മിന്നത്ത് റഷീദ്, താജുദ്ദീൻ,അബ്ദുറഹ്മാൻ, കെ.വി. റാഷിദ്, വി.കെ. റഷീദ് പ്രസംഗിച്ചു. ‘സ്മാർട്ട് പാരന്റിംഗ്’ സെഷന് നിസാമുദ്ദീൻ, റാഫി, അബ്ദു മാനിപുരം എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |