കൊടുവള്ളി: മാലിന്യസംസ്‌കരണത്തിൽ വ്യക്തിഗത ഉത്തരവാദിത്തം ഉറപ്പാക്കുക എന്ന സന്ദേശവുമായി താമരശ്ശേരി ഗവ. വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കുന്ന ശുചിത്വ ബോധവത്കരണ പദ്ധതിക്ക് പിന്തുണയുമായി കൊടുവള്ളി എം.എൽ.എ പി.കെ. ഫിറോസ്. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ തയ്യാറാക്കിയ പരിസ്ഥിതി സൗഹൃദ പുനരുപയോഗ മാലിന്യശേഖരണ പൗച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് കൈമാറി. കൊടുവള്ളി എം.എൽ.എയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ താമരശ്ശേരി വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം.എ. അനിൽകുമാർ മന്ത്രിക്ക് പൗച്ച് കൈമാറി. ഷിജുകുമാർ വിഷയാവതരണം നടത്തി. പദ്ധതി കൊടുവള്ളി മണ്ഡലത്തിൽ വ്യാപകമായി നടപ്പാക്കുന്നതിനാവശ്യമായ പിന്തുണ നൽകുമെന്ന് പി.കെ. ഫിറോസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |