വടകര: കേരള സ്റ്റേറ്റ് പൊലീസ് അത്‌ലറ്റിക് ആൻഡ് സ്‌പോർട്‌സ് മീറ്റ് 2026ന്റെയും ഓപ്പറേഷൻ തൂഫാന്റേയും ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് ടീമും വടകര ഐ.പി.എം അക്കാഡമി വോളിബോൾ ടീമും തമ്മിൽ സൗഹൃദ വോളിബോൾ മത്സരം സംഘടിപ്പിച്ചു. ഐ.പി.എം അക്കാഡമിയിൽ നടന്ന മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് ടീം വിജയികളായി.
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. പ്രതീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ദേശീയ വോളിബോൾ താരവും ബി.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റുമായ റോയ് ജോസഫ് മുഖ്യാതിഥിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |