മുക്കം: നഗരമധ്യത്തിൽ പൊതുപരിപാടികൾ ഉൾപ്പെടെ സംഘടിപ്പിക്കുന്നതിനുള്ള ഏക പൊതുഇടമായ എസ്.കെ പാർക്ക് നവീകരിക്കുന്നതിന് പദ്ധതിയൊരുങ്ങുന്നു. മുക്കം നഗര സൗന്ദര്യവത്‌കരണ രണ്ടാംഘട്ട പ്രവൃത്തിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി സി.കെ കാസിം എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. സ്ഥലം സന്ദർശിച്ച സംഘത്തിൽ അഡ്വ.കെ.പി ചാന്ദ്നി, ഭവന വിനോദ്, ഷരീഫ് വെണ്ണക്കാേട്, സുഹറ സഹാബ്, വി.എം റഹ്മത്ത്,ഷബാന പൂളപ്പൊയിൽ, ഹനീഫ് മുഹമ്മദ്, ഷിജു, രൻജി, ഫാസിൽ മുഹമ്മദ്, നിഷാബ് മുല്ലാേളി, യൂനുസ് പുത്തലത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |