കൊയിലാണ്ടി: സി.ഐ.ടി.യു. കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലേബർകോഡുകളും തൊഴിലാളികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാർ സി.ഐ.ടി.യു. ജന. സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സെമിനാറിൽ കെ.ദാസൻ അദ്ധ്യക്ഷനായി. സി.അശ്വനിദേവ്, എൻ.കെ. ഭാസ്ക്കരൻ, കെ.സി. ഹരികൃഷ്ണൻ, പി.പി.പ്രേമ, പി.വിശ്വൻ, പി.കെ സന്തോഷ് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ എളമരം കരിം എഴുതിയ നവലിബറൽ നയങ്ങളും ഇന്ത്യൻ തൊഴിൽ മേഖലയും എന്ന പുസ്തകം കെ.ഇ.എൻ. കുഞ്ഞമ്മദ് പ്രകാശനം ചെയ്തു. പി.കെ മുകുന്ദൻ ആദ്യപ്രതി ഏറ്റുവാങ്ങി. ജെ.സത്യരാജൻ പുസ്തക പരിചയം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |