SignIn
Kerala Kaumudi Online
Friday, 04 September 2026 2.45 AM IST

സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയ സംഭവം; സ്ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്

police
കോഴിക്കോട് കൊട്ടാരം റോഡിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കെത്തിയ നടക്കാവ് പൊലീസ് ഉദ്യോഗസ്ഥർ

കോഴിക്കോട്: കൊട്ടാരം റോഡിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന രീതിയിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയ സംഭവം കണ്ടെത്തിയത് സ്ഫോടക വസ്തുവല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഇതോടെ ആശങ്ക ഒഴിഞ്ഞു. റോഡരികിൽ ചകിരി കൂട്ടിയിട്ടിരുന്ന സ്ഥലത്ത് കവറിലാക്കിയ നിലയിൽ നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ ഉടൻ നടക്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്റ്റീൽ ബോംബുകളാണെന്ന സംശയത്തെ തുടർന്ന് വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL