SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ടി.പി ഭവൻ ഉദ്ഘാടനം

img
ഒഞ്ചിയം സ്കൂൾ പരിസരത്ത് ആർ.എം.പി.ഐ നിർമ്മിച്ച ടി.പി ഭവൻ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എൻ.വേണു നിർവ്വഹിക്കുന്നു കെ.കെ രമ എം.എൽ എ സമീപം

വടകര: ഒഞ്ചിയം സ്കൂൾ പരിസരത്ത് ആർ.എം.പി.ഐ നിർമ്മിച്ച ടി.പി ഭവൻ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എൻ.വേണു നിർവഹിച്ചു. എ.പി രാജീവൻ ട്രസ്റ്റ് ഉദ്ഘാടനം കെ.കെ രമ എം.എൽ.എ യും നിർവഹിച്ചു. ചടങ്ങിൽ പ്രദേശത്തെ 75 പിന്നിട്ട വയോജനങ്ങളെ ആദരിച്ചു. വർത്തമാനകാലത്തെ കുടുംബാന്തരീക്ഷം എന്ന വിഷയത്തിൽ ഡോ: വി.പി ഗിരീഷ് ബാബു ക്ലാസെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും നടത്തി. കെ.എം പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കുളങ്ങര ചന്ദ്രൻ, എൻ.പി ഭാസ്കരൻ, ഷജിന കൊടക്കാട്ട്, കെ.എൻ അശോകൻ, പത്മനാഭൻ കണ്ണൂക്കര തുടങ്ങിയവർ പ്രസംഗിച്ചു. കെ ശശി സ്വാഗതവും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, RMPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL