കുന്ദമംഗലം: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുന്ദമംഗലം ഹയർ സെക്കൻഡറി സ്ക്കൂൾ സമ്പൂർണ പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഒ.കല ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. സംജിത്ത് മുഖ്യാതിഥിയായി. പി.വി.ഷിനിൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി പി നിധീഷ്, എം. ബാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, വി. പ്രേമരാജൻ, സുബ്രഹ്മണ്യൻ, കെ കരുണാകരൻ, കേശവൻ നമ്പൂതിരി, അഹമ്മദ് കുട്ടി, വേലായുധൻ, പത്മാക്ഷൻ, പ്രവീൺകുമാർ എന്നിവർ പ്രസംഗിച്ചു. ചൂട്ട് മോഹനന്റെ സംഗീതവിരുന്നും നടന്നു. കൺവീനർ നിധിൻ സ്വാഗതവും എച്ച്.എം. പ്രവീൺ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |